ഒരു നല്ല മെസ്സേജ്


കുട്ടി: ഒരുകാരണവശാലും എനിക്കീസ്കുളിൽ പഠിക്കാനാവില്ല മാഡം..

പ്രിൻസിപ്പാൾ: എന്ത്കൊണ്ട്

കുട്ടി : ഒരു ടീച്ചർ മറ്റൊരു ടീച്ചറെ പറ്റി മോശമായി സംസാരിക്കുന്നത് ഞാൻ കണ്ടു. ഇവിടുത്തെ സ്റ്റാഫും കുട്ടികളുമെല്ലാം തെറ്റായ കണ്ണോടെയാണ് കാണുന്നത്..* ഇവിടെ എല്ലാവരും മോശമാണ്

പ്രിൻസിപ്പാൾ : ശരി നിന്റെ ഇഷ്ട്ടം പോലെ അതിന് മുന്നേ നീയെനിക്കൊരു കാര്യം ചെയ്തുതരണം..ഒരു ഗ്ലാസ്‌ നിറയെ വെള്ളവുമായി നീ ഈ സ്‌കൂൾ മുഴുവൻ മൂന്നുപ്രാവിശ്യം നടക്കണം..തറയിൽ ഒരു തുള്ളി വെള്ളം വീഴാതെ. അതിനുശേഷം നിനക്ക് നിന്റെ ഇഷ്ട്ടം പോലെ ചെയ്യാം..

കുട്ടി : അത് വളരെ എളുപ്പമല്ലേ മാഡം ഞാൻ റെഡി..

മൂന്നുവട്ടം തറയിൽ ഒരു തുള്ളി വീഴ്ത്താതെ അവൻ നടന്നതിനുശേഷം പ്രിൻസിപ്പാളിന്റെ മുന്നിൽ

പ്രിൻസിപ്പാൾ : നീ സ്‌കൂളിന് ചുറ്റും നടക്കുമ്പോൾ ഏതെങ്കിലും ടീച്ചർ മറ്റൊരു ടീച്ചറെ പറ്റി മോശമായി സംസാരിക്കുന്നത് നീ കണ്ടോ..?

കുട്ടി: ഇല്ല മാഡം..

പ്രിൻസിപ്പാൾ: ഒരു കുട്ടി മറ്റൊരു കുട്ടിയെ തെറ്റായ അർത്ഥത്തിൽ നോക്കുന്നത് കണ്ടോ..?*

കുട്ടി : ഇല്ല മാഡം..

പ്രിൻസിപ്പാൾ: എന്ത്കൊണ്ടായിരുന്നെന്ന് അറിയാമോ..നിന്റെ ശ്രദ്ധമുഴുവൻ ഗ്ലാസിലായിരുന്നു അതിൽ നിന്നൊരുതുള്ളി വെള്ളം വീഴാതിരിക്കാനായിരുന്നു..അത് പോലെയാണ് നമ്മുടെ ജീവിതവും.. നമ്മളെപ്പോഴും ശ്രദ്ധിക്കേണ്ടത് നമ്മുടെ ജീവിതത്തിലേക്ക് തന്നെയാവണം.

അങ്ങനെ ചെയ്തുതുടങ്ങിയാൽ മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ നമുക്ക് സമയമുണ്ടാവില്ല നമ്മളെപ്പോഴും ശ്രദ്ധിക്കേണ്ടത് നമ്മുടെ തെറ്റുകുറ്റങ്ങൾ കണ്ടെത്താനാവണം അത് തിരുത്താനാവണം ശ്രദ്ധിക്കേണ്ടത്…